---
title: "സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202640/kalpetta"
published_at: "2024-05-02T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663387d91f144_IMG-20240502-WA0035.jpg"
keywords: []
---

# സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **കൽപ്പറ്റ**: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് മെയ് - 2 മുതൽ ജൂൺ - 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് അടുത്തായി ന്യൂഹോട്ടലിന് എതിർവശം പ്രവർത്തനം ആരംഭിച്ചു.

## Article Content

**കൽപ്പറ്റ**: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് മെയ് - 2 മുതൽ ജൂൺ - 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് അടുത്തായി ന്യൂഹോട്ടലിന് എതിർവശം പ്രവർത്തനം ആരംഭിച്ചു.

ബ്രാൻഡഡ് കമ്പനി നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്, ഇൻസ്ട്രുമെന്റ് ബോക്സ് , തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും 30% വരെ ഡിസ്കൗണ്ട് നൽകി കൊണ്ടാണ് വിതരണം ചെയ്യുന്നത്. സ്കൂൾ ബസാറിന്റെ പ്രവർത്തന ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കെ ആർ ജിതിൻ, സംഗീത് സന്തോഷ്‌, ഷംലാസ്,സെബാസ്റ്റ്യൻ സർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202640/kalpetta)