---
title: "കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202641/kannur"
published_at: "2024-05-02T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663389546807c_Large_bonfire.jpg"
keywords: []
---

# കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

> **Lead Summary:**  **കണ്ണൂർ** : ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം. പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പുനത്തിൽ ഷെമീം എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിന് വേണ്ടി കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.

## Article Content

 **കണ്ണൂർ** : ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം. പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പുനത്തിൽ ഷെമീം എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിന് വേണ്ടി കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ വേസ്റ്റ് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.

തളിപ്പറമ്പിൽ നിന്നും 2 യൂണിറ്റ് ഫയർ സർവീസ് എത്തിയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ പുക ഇൻഡസ്ട്രിയൽ ഏരിയയിൽ ആകെ വ്യാപിച്ചിരുന്നു. ഇത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇതു നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202641/kannur)