---
title: "തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202651/peravoor"
published_at: "2024-05-02T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66339aed1a231_Screenshot_20240502-191908_Gallery.jpg"
keywords: []
---

# തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

> **Lead Summary:** **പേരാവൂർ** : തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ത്രിദിന അവധിക്കാല പ്രത്യേക പരിശീലന പരിപാടിയായ ഭവോത്സവം പ്രശസ്ത സാഹിത്യകാരൻ ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ത്രിദിന അവധിക്കാല പ്രത്യേക പരിശീലന പരിപാടിയായ ഭവോത്സവം പ്രശസ്ത സാഹിത്യകാരൻ ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. വിനോദ് നടുവത്താനിയിൽ, ഗ്ലോറി റോബിൻ, നിനു ജോസഫ്, ബീന ജോസഫ്, പ്രസാദ് തോമസ് എന്നിവർ സംസാ രിച്ചു. നാടൻ പാട്ട് , കഥ-കവിത രചന, അഭിനയം, നാടൻ കളികൾ, കരകൗശല വസ്തു നിർമ്മാണം, ചിത്രരചന, വാനനിരീക്ഷണം എന്നിവയുടെ പരിശീലനക്കളരിയാണ് ഭാവോത്സവം. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പ് ഫയറും ഭാവോത്സവത്തിൻ്റെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ പ്രശസ്തമായ ഷിബു മുത്താട്ട്, ബാബുരാജ് മലപ്പട്ടം, അമർനാഥ് കെ.എം, ജിജി പി നമ്പ്യാർ, വിനോദ് മാസ്റ്റർ, ജിജോ ജോസഫ്, അനൂപ് സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202651/peravoor)