---
title: "ചെറുവാഞ്ചേരി സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം"
english_title: "Violence against the cultural center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20270/Violence-against-the-cultural-center"
published_at: "2022-01-11T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd4dad28f12_Screenshot_20220111_145732.jpg"
keywords: []
---

# ചെറുവാഞ്ചേരി സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം

> **Lead Summary:** കണ്ണൂർ: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ പൂവത്തൂർ ശ്രീനാരായണ സേവാസമിതിയുടെ കീഴിലുള്ള സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം. ശ്രീനാരായണ മഠത്തിനുസമീപത്തുള്ള വായനശാലയിലെ സാധനങ്ങളാണ് നശിപ്പിച്ചത്. ടെലിവിഷൻ, മേശ, കസേര എന്നിവ തകർക്കുകയും പുസ്തകങ്ങൾ നശിപ്പിക്കുകയുംചെയ്തിട്ടുണ്ട്.

## Article Content

കണ്ണൂർ: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ പൂവത്തൂർ ശ്രീനാരായണ സേവാസമിതിയുടെ കീഴിലുള്ള സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം. ശ്രീനാരായണ മഠത്തിനുസമീപത്തുള്ള വായനശാലയിലെ സാധനങ്ങളാണ് നശിപ്പിച്ചത്. ടെലിവിഷൻ, മേശ, കസേര എന്നിവ തകർക്കുകയും പുസ്തകങ്ങൾ നശിപ്പിക്കുകയുംചെയ്തിട്ടുണ്ട്.

കാരംസ് ബോർഡ്‌ കാണാനില്ല. ശ്രീനാരായണ ക്ലബ്ബും പാട്യം ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡ് ജാഗ്രതാസമിതി ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലും പൂവത്തൂർ ശ്രീനാരായണ മഠവും അനുബന്ധസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. വായനശാലക്ക് മുൻവശത്തുള്ള കോൺഗ്രസ് സ്തൂപത്തിനുനേരേയും ആക്രമണമു ണ്ടായി. കോൺഗ്രസിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

സമീപത്തുള്ള കളിസ്ഥലത്തെ ഗോൾ പോസ്റ്റുകളും നശിപ്പിച്ചിട്ടുണ്ട്. ശ്രീനാരായണ മഠം പ്രസിഡന്റ്‌ കെ.ലോഹിതാക്ഷൻ കണ്ണവം പോലീസിൽ പരാതി നൽകി. അക്രമത്തിനുപിന്നിൽ സി.പി.എം. ആണെന്ന് കോൺഗ്രസ്‌ നേതൃത്വം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20270/Violence-against-the-cultural-center)