---
title: "അഖില കേരള വികലാംഗ ഫെഡറേഷൻ  കലക്ടറേറ്റിനു മുന്നിൽ ധർണ്ണ  സംഘടിപ്പിച്ചു"
english_title: "A dharna was organized in front of the collectorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20274/A-dharna-was-organized-in-front-of-the-collectorate"
published_at: "2022-01-11T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd51b777d60_Screenshot_20220111_151451.jpg"
keywords: []
---

# അഖില കേരള വികലാംഗ ഫെഡറേഷൻ  കലക്ടറേറ്റിനു മുന്നിൽ ധർണ്ണ  സംഘടിപ്പിച്ചു

> **Lead Summary:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖില കേരള വികലാംഗ ഫെഡറേഷൻ പ്രവർത്തകർ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിസബിലിറ്റി സ്പെഷ്യൽ പെൻഷൻ സ്കീം പുനസ്ഥാപിക്കുക, പ്രതിമാസ പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു നൽകുക, സ്വന്തമായി വരുമാനമില്ലാത്ത അംഗപരിമിതർക്ക് സൗജന്യറേഷൻ ഏർപ്പെടുത്തുക, സർക്കാർ സർവീസിൽ താൽക്കാലികമായി ജോലി ചെയ്തിട്ടുള്ള അംഗപരിമിതർക്ക് പുനർനിയമനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖില കേരള വികലാംഗ ഫെഡറേഷൻ പ്രവർത്തകർ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിസബിലിറ്റി സ്പെഷ്യൽ പെൻഷൻ സ്കീം പുനസ്ഥാപിക്കുക, പ്രതിമാസ പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു നൽകുക, സ്വന്തമായി വരുമാനമില്ലാത്ത അംഗപരിമിതർക്ക് സൗജന്യറേഷൻ ഏർപ്പെടുത്തുക, സർക്കാർ സർവീസിൽ താൽക്കാലികമായി ജോലി ചെയ്തിട്ടുള്ള അംഗപരിമിതർക്ക് പുനർനിയമനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

ഹസൈനാർ തളങ്കര, കെ വി ബാബു, സി വി ആർ ചേടിചേരി, ബിജു സി പി, എ വി പത്മനാഭൻ, ബീന കൊള്ളോം തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20274/A-dharna-was-organized-in-front-of-the-collectorate)