---
title: "പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202741/palakkad"
published_at: "2024-05-03T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66347884b194c_IMG-20240503-WA0008.jpg"
keywords: []
---

# പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും. സൂര്യാഘാതം ഏറ്റ് ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചു.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും. സൂര്യാഘാതം ഏറ്റ് ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചു.

കനത്ത ചൂടിനെ തുടർന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം 6 വരെ അടച്ചിടുകയാണ്. സംസ്ഥാനത്ത് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. 39 ഡിഗ്രി സെൽഷ്യസ് ചൂട് കൊല്ലം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ രേഖപ്പെടുത്തി. അതിനിടെ ചൂടിന് ആശ്വാസമായി വേനൽ മഴ തുടരുമെന്നും പ്രവചനം ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202741/palakkad)