---
title: "കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202753/kannur"
published_at: "2024-05-03T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634835c7b775_Screenshot_20240503-115442_Chrome.jpg"
keywords: []
---

# കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന് 

> **Lead Summary:**  **കണ്ണൂർ**: പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന് കണ്ണൂർ പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ യെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല എട്ടിന് വിധി പറയും.

## Article Content

 **കണ്ണൂർ**: പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന് കണ്ണൂർ പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ യെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല എട്ടിന് വിധി പറയും.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിൻ്റെയും വാദം പൂർത്തിയായി. 2022 ഒക്ടോബർ 22-ന് ഉച്ചയ്ക്കാണ് സംഭവം. വിഷ്ണുപ്രിയയുടെ മുൻ സുഹൃത്ത് മാനന്തേരിയിലെ താഴെകളത്തിൽ എ.ശ്യാംജിത്ത് (25)ആണ് കേസിലെ പ്രതി. കേസിൽ 73 സാക്ഷികളാണുള്ളത്. കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202753/kannur)