---
title: "#kannur l ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202816/kannur"
published_at: "2024-05-03T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634afc7a4903_IMG-20240503-WA0081.jpg"
keywords: []
---

# #kannur l ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം 

> **Lead Summary:**  **കണ്ണൂർ**: ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജ് റിസോർട്ടിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ സി എൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു .

## Article Content

 **കണ്ണൂർ**: ഓൾ കേരള സോമില്‍ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജ് റിസോർട്ടിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ സി എൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു .

ജില്ലാ പ്രസിഡന്റ് സി കെ അബ്ദുൽ ജബ്ബാർ അധ്യക്ഷതവഹിച്ചു. ആന്റണി സി ജി, ശ്രീനിവാസൻ പി പി, ചന്ദ്രൻ മണിയറ, ബോബൻ ഒ വി സി, ഉമ്മർ ഹാജി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നവീൻ പനങ്കാവിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് സ്റ്റേജ് ഇതര പരിപാടികളും സംഘടിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202816/kannur)