---
title: "#thalassery l ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് "
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202818/thalassery"
published_at: "2024-05-03T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634b10287b0f_IMG-20240503-WA0079.jpg"
keywords: []
---

# #thalassery l ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 

> **Lead Summary:** **തലശ്ശേരി**: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രീംസ് ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. തലശേരി എരഞ്ഞോളി പഞ്ചായത്തിലെ കുണ്ടാഞ്ചേരികുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മിനി സ്റ്റേഡിയത്തിലും കൊളശ്ശേരി കാവുംഭാഗം ഹയർ സെക്കന്ററി ഗ്രൌണ്ടിലുമായി ഈ മാസം 5 മുതലാണ് ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നടക്കുകയെന്ന് സംഘടകർ വർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശ്ശേരി**: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രീംസ് ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. തലശേരി എരഞ്ഞോളി പഞ്ചായത്തിലെ കുണ്ടാഞ്ചേരികുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മിനി സ്റ്റേഡിയത്തിലും കൊളശ്ശേരി കാവുംഭാഗം ഹയർ സെക്കന്ററി ഗ്രൌണ്ടിലുമായി ഈ മാസം 5 മുതലാണ് ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നടക്കുകയെന്ന് സംഘടകർ വർത്താസമ്മേളനത്തിൽ അറിയിച്ചു.

6 മുതൽ 18 വയസു വരെ പ്രായത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ക്യാമ്പ് നടത്തുന്ന എരഞ്ഞോളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ മേയ് 5 ന് രാവിലെ 7 മുതൽ 10 മണി വരെയും കാവും ഭാഗം സ്കൂൾ ഗ്രൗണ്ടിൽ അന്നേ ദിവസം വൈകിട്ട് 4 മുതൽ 6.30 വരെയും രജിസ്ട്രേഷൻ നടത്താം.  ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ലൈസൻസൂള്ള കോച്ച് യദുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

താൽപര്യമുള്ളവർ 9895948442, 9746121442 നമ്പറുകളിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് അക്കാദമി പ്രസിഡണ്ട് രാജേഷ് കക്കോത്ത്, സിക്രട്ടറി ദിലീഷ് കണ്ണമ്പേത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202818/thalassery)