---
title: "#wayanad l  രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വയനാടൻ ജനതയോടുള്ള അവഹേളനം; സിപിഐ "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202845/wayanad"
published_at: "2024-05-03T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634cf3f3701a_IMG-20240503-WA0102.jpg"
keywords: []
---

# #wayanad l  രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വയനാടൻ ജനതയോടുള്ള അവഹേളനം; സിപിഐ 

> **Lead Summary:** **കല്‍പറ്റ**: വയനാടിനെ കൂടെ നിർത്തുമെന്ന് പറഞ്ഞുകൊണ്ട് മണ്ഡലത്തില്‍ വന്നു മത്സരിക്കുകയും ഇവിടുത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരെ കാത്തിരിക്കുകയും ചെയ്ത ശേഷം വീണ്ടും റായ്ബറലിയിൽ മത്സരരംഗത്ത് വന്ന രാഹുൽ ഗാന്ധിയുടെ നടപടി വയനാടൻ ജനതയോട് കാണിക്കുന്ന അവഹേളനമാണെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

## Article Content

**കല്‍പറ്റ**: വയനാടിനെ കൂടെ നിർത്തുമെന്ന് പറഞ്ഞുകൊണ്ട് മണ്ഡലത്തില്‍ വന്നു മത്സരിക്കുകയും ഇവിടുത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരെ കാത്തിരിക്കുകയും ചെയ്ത ശേഷം വീണ്ടും റായ്ബറലിയിൽ മത്സരരംഗത്ത് വന്ന രാഹുൽ ഗാന്ധിയുടെ നടപടി വയനാടൻ ജനതയോട് കാണിക്കുന്ന അവഹേളനമാണെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറയാതെ ഇവിടുത്തെ മത്സരം കഴിഞ്ഞശേഷം ഉത്തരേന്ത്യയിൽ മത്സരംഗത്ത് വന്നത് ഭീരുത്വം കൊണ്ടാണ്. വയനാട്ടിൽ ജയസാധ്യത ഉണ്ടെങ്കിൽ എന്തുകൊണ്ട് മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നു എന്നുള്ള കാര്യം വ്യക്തമാക്കുവാൻ യുഡിഎഫ് തയ്യാറാകണം.

അഥവാ രണ്ടു മണ്ഡലങ്ങളും വിജയിച്ചു കഴിഞ്ഞാൽ ഏതു മണ്ഡലം നിലനിർത്തുമെന്ന് മുൻകൂട്ടി പറയുവാൻ ധൈര്യം കാണിക്കണം. രാഹുൽ ഗാന്ധിയുടെ ഈ നടപടി വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയും, പരിഹസിക്കലുമാണെന്നും സിപിഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202845/wayanad)