---
title: "കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം "
english_title: " Mahatma Mandir in Kannur  diversity of painting. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202989/mahatma-mandir-in-kannur-diversity-of-painting"
published_at: "2024-05-04T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635d45a587f3_ms1.jpg"
keywords: []
---

# കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം 

> **Lead Summary:** കണ്ണൂർ: കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം ആസ്വദിക്കാം. ഇരുപത് ചിത്രകാരൻമാർ തീർത്ത നിറങ്ങളുടെ ലോകം. വിവിധ വിഷയങ്ങളിൽ പല സങ്കേതങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഓരോന്നും. 80-ഓളം ചിത്രങ്ങളും ആറ് ശില്പങ്ങളുമാണ് കണ്ണൂർ ആർട്ട് ഫൗണ്ടേഷൻ ഒരുക്കിയത് കൺനിറയെ ആസ്വദിക്കാം പ്രശസ്തരായ ചിത്രകാരൻമാരുടെയും ശില്പികളുടെയും സൃഷ്ടികൾ.

## Article Content

കണ്ണൂർ: കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം ആസ്വദിക്കാം. ഇരുപത് ചിത്രകാരൻമാർ തീർത്ത നിറങ്ങളുടെ ലോകം. വിവിധ വിഷയങ്ങളിൽ പല സങ്കേതങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഓരോന്നും. 80-ഓളം ചിത്രങ്ങളും ആറ് ശില്പങ്ങളുമാണ് കണ്ണൂർ ആർട്ട് ഫൗണ്ടേഷൻ ഒരുക്കിയത് കൺനിറയെ ആസ്വദിക്കാം പ്രശസ്തരായ ചിത്രകാരൻമാരുടെയും ശില്പികളുടെയും സൃഷ്ടികൾ.

80-ഓളം ചിത്രങ്ങളും ആറ് ശില്പങ്ങളുമാണ് കണ്ണൂർ ആർട്ട് ഫൗണ്ടേഷൻ ഒരുക്കിയത് യുവ ചിത്രകാരൻമാരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. അക്രിലിക്, ചാർക്കോൾ, ജലച്ചായം എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്. ശ്രീജ പള്ളം, ഒ. സുന്ദർ, ബിനുരാജ് കലാപീഠം, ധനരാജ് കീഴറ, ടി.ടി. ഉണ്ണികൃഷ്ണൻ, എൻ.ബി. ലതാദേവി തുടങ്ങിയ ചിത്രകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. വർഗീസ് കളത്തിലാണ് കോ ഓർഡിനേറ്റർ. സണ്ണിപോൾ, പ്രേം പി. ലക്ഷ്മൺ, നവനീത് രാജ് എന്നീ ശില്പികളുടെ ശില്പങ്ങളും പ്രദർശനത്തിലുണ്ട്. ഇതിൽ പ്രേം പി. ലക്ഷ്മണിന്റെ 'വീപ്പിങ് ബുദ്ധ ആൻഡ് സ്‌മൈലിങ് ബുള്ളറ്റ്‌സ്' പ്രദർശനം കാഴ്ചക്കാരെ പിടിച്ചുനിർത്തും. മെയ് ഏഴിന് പ്രദർശനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202989/mahatma-mandir-in-kannur-diversity-of-painting)