---
title: "ജീവിത ശൈലിരോഗങ്ങള്‍;ജനകീയ യ‍ഞ്ജം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍‍ജ്ജ്"
english_title: " lifestyle diseases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20301/lifestyle-diseases"
published_at: "2022-01-11T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd709f55b1a_images - 2022-01-11T172710.001.jpeg"
keywords: []
---

# ജീവിത ശൈലിരോഗങ്ങള്‍;ജനകീയ യ‍ഞ്ജം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍‍ജ്ജ്

> **Lead Summary:** ജീവിത ശൈലിരോഗങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതനായി കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെ ഓരോ പഞ്ചായത്ത് വീതം തെരെ‍‍‍ഞ്ഞെടുത്ത് ജനകീയ യ‍ഞ്ജം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍‍ജ്ജ്.പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളുടെയും ഉദ്ഘാടനം ഓൺലൈൻ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയും മറ്റു അനുബന്ധ രോഗങ്ങളും കുറച്ച് കൊണ്ട് വരികയാണ് പദ്ധതിയുടെ ഉദ്ദേശ്യം. മുപ്പതു വയസിനു മേൽ പ്രായമുള്ള എല്ലാവരുടെയും മെഡിക്കൽ ചെക്കപ്പ് നടത്തി റിസ്ക് ഫാക്ടർ കുറയ്ക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

## Article Content

ജീവിത ശൈലിരോഗങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതനായി കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെ ഓരോ പഞ്ചായത്ത് വീതം തെരെ‍‍‍ഞ്ഞെടുത്ത് ജനകീയ യ‍ഞ്ജം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍‍ജ്ജ്.പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളുടെയും ഉദ്ഘാടനം ഓൺലൈൻ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയും മറ്റു അനുബന്ധ രോഗങ്ങളും കുറച്ച് കൊണ്ട് വരികയാണ് പദ്ധതിയുടെ ഉദ്ദേശ്യം. മുപ്പതു വയസിനു മേൽ പ്രായമുള്ള എല്ലാവരുടെയും മെഡിക്കൽ ചെക്കപ്പ് നടത്തി റിസ്ക് ഫാക്ടർ കുറയ്ക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വർഷം മൂന്ന് പഞ്ചായത്തുകളിൽ പദ്ധതി വ്യാപിപ്പിക്കും. അങ്ങനെ  മൂന്നാം വർഷമാകുമ്പോൾ എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതി പൂർത്തിയാക്കാനാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20301/lifestyle-diseases)