---
title: "വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം"
english_title: "Ramachi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203028/ramachi"
published_at: "2024-05-04T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635ef0c9390b_IMG-20240504-WA0011.jpg"
keywords: []
---

# വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

> **Lead Summary:**  **അടക്കാത്തോട്**:വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം.കേളകം പഞ്ചായത്ത് ഏഴാം വാർഡിലെ രാമച്ചിയിൽ വാഴകൃഷി വ്യാപകമായി നശിച്ചു.ജോസഫ് വള്ളിയിൽ, സജീവൻ പാലുമ്മി എന്നിവരുടെ നേന്ത്രവാഴ തോട്ടത്തിൽ വ്യാപകമായി കാറ്റ് നാശം വരുത്തി.

## Article Content

 **അടക്കാത്തോട്**:വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം.കേളകം പഞ്ചായത്ത് ഏഴാം വാർഡിലെ രാമച്ചിയിൽ വാഴകൃഷി വ്യാപകമായി നശിച്ചു.ജോസഫ് വള്ളിയിൽ, സജീവൻ പാലുമ്മി എന്നിവരുടെ നേന്ത്രവാഴ തോട്ടത്തിൽ വ്യാപകമായി കാറ്റ് നാശം വരുത്തി.

ഞാലിപൂവൻ വാഴകളും നിലംപതിച്ചു. കനത്ത കാറ്റിൽ മരങ്ങൾ പൊട്ടിവീണ്മ വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. .കേളകം, വൈദ്യുതി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച്ച വൈകുന്നേരം വേനൽ മഴയും, കാറ്റും, ഇടിമിന്നലും ഉണ്ടായത്. കാറ്റിൽ മരങ്ങൾ പൊട്ടിവീണ് മെയിൽ ലൈൻ ഉൾപ്പെടതകരാറിലായതാണ് വൈദുതി മുടക്കത്തിന് കാരണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203028/ramachi)