---
title: "#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Champad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203061/champad"
published_at: "2024-05-04T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66360b53473b6_IMG-20240504-WA0154.jpg"
keywords: []
---

# #champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **ചമ്പാട്**: ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. കളിക്കാൻ പോയതിന് ശേഷം തിരികെ വീട്ടിലേക്ക് വന്ന 12 കാരനായ കുട്ടിയെ നായകൾ ഓടിക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിക്ക് തുണയായത്.

## Article Content

**ചമ്പാട്**: ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. കളിക്കാൻ പോയതിന് ശേഷം തിരികെ വീട്ടിലേക്ക് വന്ന 12 കാരനായ കുട്ടിയെ നായകൾ ഓടിക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിക്ക് തുണയായത്.

മീത്തലെ ചമ്പാട് താര ജംഗ്ഷനിൽ മേലേ വളപ്പിൽ റൈസലിൻ്റെ മകൻ റാസിയാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വീട്ടിലേക്ക് വരുന്ന വഴി തെരുവു നായകൾ കുട്ടിയെ ഓടിക്കുകയായിരുന്നു. സമീപവാസികളുടെ ഇടപെടലിനെ തുടർന്നാണ് കുട്ടി രക്ഷപ്പെട്ടത്. ചമ്പാട് മേഖലയിൽ കഴിഞ്ഞ ദിവസം ദമ്പതികളുൾപ്പടെ 3 പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

താഴെ ചമ്പാട് കാർഗിൽ പരിസരത്താണ് തെരുവുനായകൾ അക്രമാസക്തരായത്. കുഞ്ഞിക്കുയ്യണ്ടിൻ്റവിട രാംജിത് രാജൻ, സമീപത്തെ വീട്ടിലെ സുധീർ, ഭാര്യ നിബി എന്നിവർക്കാണ് കടിയേറ്റത്. 3 പേരും തലശേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203061/champad)