---
title: "#kakkayangad l ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ സ്വദേശിനി"
english_title: "Kakkayangad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203080/kakkayangad"
published_at: "2024-05-04T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66361fb32bc58_IMG-20240504-WA0152.jpg"
keywords: []
---

# #kakkayangad l ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ സ്വദേശിനി

> **Lead Summary:** **പേരാവൂർ** : ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ സ്വദേശിനി അശ്വനി എ നാടിന് അഭിമാനമായിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്ന ദേശിയ സോഫ്റ്റ്ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ബെസ്റ്റ് പ്ലയർ അവാർഡും നേടിയ ആശ്വനി ആദ്യ ദേശിയ ചാമ്പ്യൻഷിപ്പിൽ നിന്ന് തന്നെ ഇന്ത്യൻ വനിത സോഫ്റ്റ്‌ ബേസ്ബോൾ ടീമിലേക്ക് സെലക്ഷൻ നേടി ഇന്റർ നാഷണൽ സോഫ്റ്റ്‌ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ്.

## Article Content

**പേരാവൂർ** : ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ സ്വദേശിനി അശ്വനി എ നാടിന് അഭിമാനമായിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്ന ദേശിയ സോഫ്റ്റ്ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ബെസ്റ്റ് പ്ലയർ അവാർഡും നേടിയ ആശ്വനി ആദ്യ ദേശിയ ചാമ്പ്യൻഷിപ്പിൽ നിന്ന് തന്നെ ഇന്ത്യൻ വനിത സോഫ്റ്റ്‌ ബേസ്ബോൾ ടീമിലേക്ക് സെലക്ഷൻ നേടി ഇന്റർ നാഷണൽ സോഫ്റ്റ്‌ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ്.

കോടൻഞ്ചേരി വെച്ച് 5 ആം തിയ്യതി മുതൽ 9 വരെനടക്കുന്ന ക്യാമ്പിൽ പങ്കെടുത്ത് നേപ്പാളി ൽ വെച്ച് 13 മുതൽ 17 നടക്കുന്ന ഇന്റർനാഷണൽ സോഫ്റ്റ്ബേസ് ബോൾ ചാഷിപ്പിൽ ഇന്ത്യക്കായുള്ള മെഡൽ നേട്ടത്തിനായി ഇറങ്ങും.കളരി ദേശിയ താരം കൂടി ആയ ആശ്വനി സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ 6 സ്വർണ്ണവും 2 വെള്ളി മെഡലും, ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ 6 സ്വർണ്ണ മെഡലും 2 വെങ്കല മെഡലും നേടിയ ഈ മിടുക്കി ഖേലോ ഇന്ത്യ സ്കോളർ ഷിപ്പിനും അർഹത നേടിയിട്ടുണ്ട്.

ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി സോഫ്റ്റ്‌ബോൾ ചാമ്പ്യഷിപ്പിൽ പങ്കെടുക്കുകയും ചെയ്യിതിട്ടുണ്ട്. കോഴിക്കോട് ഗവ ഫിസികൽ എഡ്യൂക്കേഷൻ കോളേജിൽ ഒന്നാം വർഷ ബിപിഎസ്വിസി വിദ്യാർത്ഥിനി ആണ്. പാറക്കണ്ടിപറമ്പിൽ മധുസൂദനൻ കെ , ആശരതി എ എന്നിവരുടെ മകൾ ആണ് ആശ്വനി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203080/kakkayangad)