---
title: "മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും"
english_title: "Case Will Be Registered Against Mayor And MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203122/case-will-be-registered-against-mayor-and-mla"
published_at: "2024-05-04T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66365d7f35267_arya-rajendran-1609055772.jpg"
keywords: []
---

# മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

> **Lead Summary:** തിരുവനന്തപുരം: വിവാദമായ ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ഒടുവില്‍ മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെക്കുക്കാൻ കോടതി നിർദ്ദേശം. പൊലീസില്‍ രണ്ട് തവണ ഡ്രൈവര്‍ യദു പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. അഡ്വ.ബൈജു നോയലിന്‍റെ ഹര്‍ജിയിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടല്‍ .

## Article Content

തിരുവനന്തപുരം: വിവാദമായ ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ഒടുവില്‍ മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെക്കുക്കാൻ കോടതി നിർദ്ദേശം. പൊലീസില്‍ രണ്ട് തവണ ഡ്രൈവര്‍ യദു പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. അഡ്വ.ബൈജു നോയലിന്‍റെ ഹര്‍ജിയിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടല്‍ .

മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികളാണുള്ളത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മേയർക്കെതിരെ ഡ്രൈവര്‍  യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യദു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. യദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203122/case-will-be-registered-against-mayor-and-mla)