---
title: "തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു"
english_title: "Anshamseer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203450/anshamseer"
published_at: "2024-05-06T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638832a5f8c3_download_(63).jpeg"
keywords: []
---

# തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

> **Lead Summary:**  തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ നിയമസാഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചിച്ചു. നിരന്തരം കാണുകയും എപ്പോഴും സംസാരിക്കുകയും ചെയ്യുന്ന ഒരാള്‍കൂടി പോവുകയാണ്.

## Article Content

 തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ നിയമസാഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചിച്ചു. നിരന്തരം കാണുകയും എപ്പോഴും സംസാരിക്കുകയും ചെയ്യുന്ന ഒരാള്‍കൂടി പോവുകയാണ്.

ജേഷ്ഠസഹോദരനായും സഖാവായും ഏറെ അടുത്ത ബന്ധമായിരുന്നു അദ്ദേഹവുമായി എന്ന് സ്പീക്കര്‍ അനുസ്മരിച്ചു അരനൂറ്റാണ്ടുകാലം തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു വാഴയില്‍ ശശി. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച് സംഘടനാരംഗത്തേക്ക് കടന്നുവന്ന് ജനങ്ങളുടെ ഹൃദയത്തില്‍ ചേക്കേറിയ സഖാവിന്റെ മരണം തീരാനഷ്ടം തന്നെയാണ് എന്ന് സ്പീക്കര്‍ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203450/anshamseer)