---
title: "#kannur  l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക് "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203514/kannur"
published_at: "2024-05-06T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638be7aae3eb_IMG-20240506-WA0075.jpg"
keywords: []
---

# #kannur  l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക് 

> **Lead Summary:**  **കണ്ണൂർ**:കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മീന്തുള്ളിക്ക് സമീപമായിരുന്നു അപകടം. ക്രിസ്റ്റീന മാത്യു , ആരാധ്യ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ഉടനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

 **കണ്ണൂർ**:കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മീന്തുള്ളിക്ക് സമീപമായിരുന്നു അപകടം. ക്രിസ്റ്റീന മാത്യു , ആരാധ്യ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ഉടനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിൽസകൾക്ക് ശേഷം ക്രിസ്റ്റീനയെ പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. മീന്തുള്ളി ക്യാപ്റ്റൻ അക്കാദമിയിൽ അത്‌ലറ്റിക് കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുന്ന കുട്ടികൾ മീന്തുള്ളിയിൽ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. ചെറുപുഴ ഭാഗത്ത് നിന്നും രാജഗിരിയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ഇവരെ ഇടിച്ചത്.ലോറി ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203514/kannur)