---
title: "#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203525/iritty"
published_at: "2024-05-06T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638c9cfa2371_IMG-20240506-WA0076.jpg"
keywords: []
---

# #iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം 

> **Lead Summary:** **ഇരിട്ടി**: നഗരസഭയിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തികൾ മെയ് 8നും 31 നും ഇടയിൽ പൂർത്തികരിക്കാനും, ആഴ്ച്ചയിൽ ഒരുദിവസം ഡ്രൈ ഡേയായി ആചരിക്കാനും നഗരസഭയിൽ ചേർന്ന മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗത്തിൽ തീരുമാനം ആയി . നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത നഗരസഭ തല ആലോചന യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: നഗരസഭയിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തികൾ മെയ് 8നും 31 നും ഇടയിൽ പൂർത്തികരിക്കാനും, ആഴ്ച്ചയിൽ ഒരുദിവസം ഡ്രൈ ഡേയായി ആചരിക്കാനും നഗരസഭയിൽ ചേർന്ന മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗത്തിൽ തീരുമാനം ആയി . നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത നഗരസഭ തല ആലോചന യോഗം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ സോയ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി പി ഉസ്മാൻ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ  രവീന്ദ്രൻ , നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ,ക്‌ളീൻ സിറ്റി മാനേജർ കെ വി രാജീവൻ താലുക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്ബാബു, ശ്രീജ ആസുത്രണ സമിതി ഉപാധ്യക്ഷൻ പി ആർ  അശോകൻഎന്നിവർ പ്രസംഗിച്ചു.

മെയ് 8 മുതൽ 10 വരെ സ്ഥാപന ശുചികരണം മെയ് 11, 12 തിയ്യതികളിൽ താമസസ്ഥല ശുചികരണം.13 മുതൽ 20 വരെ പൊതു സ്ഥലം ശുചീകരണം 21മുതൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രികരിച്ച് ശുചികരണം നടത്തുവാനും തീരുമാനിച്ചു. ആഴ്ചയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച മറ്റ് സ്ഥാപനങ്ങളും, ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ആചരിക്കണം. മെയ് 10നുള്ളിൽ മുഴുവൻ വാർഡ് സാനിറ്റേഷൻ യോഗങ്ങൾ വിളിച്ചു ചേർത്ത് വാർഡ് തല ശുചികരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും യോഗത്തിൽ തീരുമാനം ആയി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203525/iritty)