പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം.

പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം.
May 7, 2024 06:14 AM | By sukanya

തിരുവനന്തപുരം:  പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം. ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്വയ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 15 നകം പൂര്‍ത്തിയാക്കുവാന്‍ തിങ്കളാഴ്ച നടന്ന മാലിന്യ മുക്ത നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണ പുരോഗതി അവലോകന യോഗം തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സെറീന എ റഹ്‌മാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരളവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ ബന്ധപ്പെട്ട ചാര്‍ജ് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ മാസവും നടത്തുവാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മിനി എംസി എഫില്‍ നിന്നും എംസിഎഫിലേക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനും ബന്ധപ്പെട്ട ഏജന്‍സികള്‍ എംസിഎഫില്‍ നിന്നും മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ലിഫ്റ്റിങ് പ്ലാനും ജോയിന്റ് ഡയറക്ടര്‍ എല്‍ എസ് ജി ഡി ക്ക് മെയ് എട്ടിനകം കൈമാറുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ശുചിത്വ മിഷന്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Rain

Next TV

Related Stories
അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

May 19, 2024 01:54 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ...

Read More >>
ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

May 19, 2024 01:32 PM

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക്...

Read More >>
എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

May 19, 2024 01:25 PM

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍...

Read More >>
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

May 19, 2024 12:38 PM

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ...

Read More >>
കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

May 19, 2024 11:52 AM

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ 31ന് കാലവർഷം കനക്കും...

Read More >>
News Roundup