---
title: "'ഒപ്പം' പ്രീ മാരിറ്റൽ കൗൺസിലിങ് ഉദ്ഘാടനം 12ന്"
english_title: "Oppam  pre marital counseling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20363/oppam-pre-marital-counseling"
published_at: "2022-01-12T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de340adde65_images - 2022-01-12T072047.680.jpeg"
keywords: []
---

# 'ഒപ്പം' പ്രീ മാരിറ്റൽ കൗൺസിലിങ് ഉദ്ഘാടനം 12ന്

> **Lead Summary:** കണ്ണൂര്‍ :വനിത ശിശുവികസന വകുപ്പ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ് കണ്ണൂർ വിഡോ ഹെൽപ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഒപ്പം' വിധവ പുനർവിവാഹ പദ്ധതിയിലൂടെ വിവാഹിതരാകാൻ താൽപര്യമറിയിച്ചവർക്കായുള്ള ആദ്യഘട്ട പ്രീ മാരിറ്റൽ കൗൺസിലിങ് ആന്റ് ഇന്ററാക്ടീവ് സെഷന്റെ ഉദ്ഘാടനം ജനുവരി 12 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും.

## Article Content

കണ്ണൂര്‍ :വനിത ശിശുവികസന വകുപ്പ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ് കണ്ണൂർ വിഡോ ഹെൽപ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഒപ്പം' വിധവ പുനർവിവാഹ പദ്ധതിയിലൂടെ വിവാഹിതരാകാൻ താൽപര്യമറിയിച്ചവർക്കായുള്ള ആദ്യഘട്ട പ്രീ മാരിറ്റൽ കൗൺസിലിങ് ആന്റ് ഇന്ററാക്ടീവ് സെഷന്റെ ഉദ്ഘാടനം ജനുവരി 12 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും.

കണ്ണൂർ കെടിഡിസി ലൂം ലാൻഡ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ വനിത സംരക്ഷണ ഓഫീസർ പി സുലജ, വിഡോ ഹെൽപ് ഡെസ്‌ക് കോ ഓർഡിനേറ്റർ അക്ഷര എസ് കുമാർ, ലീഗൽ കൗൺസലർ അഡ്വ. പി കെ അനു, ഫാമിലി കൗൺസലർ പി മാനസ ബാബു എന്നിവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20363/oppam-pre-marital-counseling)