---
title: "ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു"
english_title: "Dheeraj's body was cremated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20368/dheerajs-body-was-cremated"
published_at: "2022-01-12T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de39bb140dc_IMG_20220112_074510.jpg"
keywords: []
---

# ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു

> **Lead Summary:** കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിടചൊല്ലി.

## Article Content

കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിടചൊല്ലി.

ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. തളിപ്പറമ്ബ് തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലെ ധീരജിന്റെ വീടിന്റെ മതിലിനോടു ചേര്‍ന്ന് സിപിഎം വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്.

ധീരജിന്റെ സഹോദരന്‍ അദ്വൈത് ചിതയ്ക്കു തീ കൊളുത്തി. മാതാപിതാക്കളായ പുഷ്കലയെയും രാജേന്ദ്രനെയും അനുജന്‍ അദ്വൈതിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും. മന്ത്രിമാരായ എം വി ഗോവിന്ദന്‍, പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, ഇ പി ജയരാജന്‍ കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കള്‍ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20368/dheerajs-body-was-cremated)