---
title: "മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍*"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203713/kannur"
published_at: "2024-05-07T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639ded02c092_IMG-20240507-WA0032.jpg"
keywords: []
---

# മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍*

> **Lead Summary:**  **കണ്ണൂര്‍**: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. മകൻ്റെ ഭാര്യയുടെ അച്ഛനും അയൽക്കാരനുമായ പവിത്രനാണ് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പവിത്രന് താല്പര്യമില്ലാതെ ആയിരുന്നു മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്. ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം.

## Article Content

 **കണ്ണൂര്‍**: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. മകൻ്റെ ഭാര്യയുടെ അച്ഛനും അയൽക്കാരനുമായ പവിത്രനാണ് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പവിത്രന് താല്പര്യമില്ലാതെ ആയിരുന്നു മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്. ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം.

അതിന്റെ പകയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203713/kannur)