---
title: "കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203749/kottiyoor"
published_at: "2024-05-07T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639f526bf862_Screenshot_20240507-143921_WhatsAppBusiness.jpg"
keywords: []
---

# കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

> **Lead Summary:**  **കൊട്ടിയൂർ** : കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു. കണ്ടപ്പുനം സ്വദേശിയായ കണ്ണികുളത്തിൽ ജയ്മോന്റ് കൈവരിയില്ലാത്ത കിണറ്റിലാണ് പശുക്കിടാവ് വീണത്.

## Article Content

 **കൊട്ടിയൂർ** : കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു. കണ്ടപ്പുനം സ്വദേശിയായ കണ്ണികുളത്തിൽ ജയ്മോന്റ് കൈവരിയില്ലാത്ത കിണറ്റിലാണ് പശുക്കിടാവ് വീണത്.

ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. രാവിലെ ഏകദേശം പത്തുമണിയോടെ പശുക്കേടാവ് കിണറ്റിൽ വീഴുകയായിരുന്നു. പേരാവൂരിൽ ഫയർഫോഴ്സ് സംഘം എത്തിയാണ് പശുക്കിടാവിനെ പുറത്തെടുത്തത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പശുക്കിടാവിനെ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ആയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203749/kottiyoor)