---
title: "സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ  ഭാരവാഹികള്‍ സ്ഥാനമേറ്റു. "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203797/iritty"
published_at: "2024-05-07T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a20e937fa3_IMG-20240507-WA0055.jpg"
keywords: []
---

# സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ  ഭാരവാഹികള്‍ സ്ഥാനമേറ്റു. 

> **Lead Summary:**  **ഇരിട്ടി**: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ദേശീയ പ്രസിഡന്റ് പ്രൊഫ വര്‍ഗീസ് വൈദ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ദേശീയ പ്രസിഡന്റ് പ്രൊഫ വര്‍ഗീസ് വൈദ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

ദേശീയ വൈസ് പ്രസിഡന്റ് കെ മുരളീധരന്‍, ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. സുകുമാരന്‍, ജോസ്‌കുട്ടി, അഡ്വ.ആന്റണി പുളിയന്മാക്കല്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, ജോയ് തടത്തില്‍, വി.വി.ഗിരീഷ്, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മികച്ച കര്‍ഷകന്‍ പി.കെ.ജോസിനെയും മുതിര്‍ന്ന അംഗം അനന്ദനെയും ആദരിച്ചു. ഭാരവാഹികള്‍: ഡോ.ജി.ശിവരാമകൃഷ്ണന്‍ (പ്രസിഡന്റ്), പ്രകാശ് പാര്‍വണം, പ്രശാന്തന്‍ (വൈസ് പ്രസിഡന്റ്മാര്‍), ജോയ് തടത്തില്‍ (സെക്രട്ടറി), പി.കെ. ജോസ് (ജോ സെക്രട്ടറി), വി.എം.നാരായണന്‍ (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203797/iritty)