---
title: "ഇരിട്ടി അത്തിത്തട്ടിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം തുടങ്ങി, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ്"
english_title: "Attempt to chase Katana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20385/Attempt-to-chase-Katana"
published_at: "2022-01-12T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de6232b9f3a_PicsArt_01-12-10.37.02.jpg"
keywords: []
---

# ഇരിട്ടി അത്തിത്തട്ടിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം തുടങ്ങി, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ്

> **Lead Summary:** ഇരിട്ടി : അത്തിത്തട്ട് മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് പ്രദേശ വാസികൾ പരിഭ്രാന്തിയിൽ. കാട്ടാനയെ ആറളം ഫാമിലേക്ക് തുരത്തുന്നതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. പോലീസും വനം വകുപ്പും സംയുക്തമായാണ് കാട്ടാനയെ തുരത്തുന്നതിന് ശ്രമം നടത്തുന്നത്. യാതൊരു കാരണ വശാലും വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പേരാവൂർ - ഇരിട്ടി റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും.

## Article Content

ഇരിട്ടി : അത്തിത്തട്ട് മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് പ്രദേശ വാസികൾ പരിഭ്രാന്തിയിൽ. കാട്ടാനയെ ആറളം ഫാമിലേക്ക് തുരത്തുന്നതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. പോലീസും വനം വകുപ്പും സംയുക്തമായാണ് കാട്ടാനയെ തുരത്തുന്നതിന് ശ്രമം നടത്തുന്നത്. യാതൊരു കാരണ വശാലും വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പേരാവൂർ - ഇരിട്ടി റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20385/Attempt-to-chase-Katana)