---
title: "ഗവ പ്രീമെട്രീക്ക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203888/applynow"
published_at: "2024-05-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b02e6a4d6d_images.png"
keywords: []
---

# ഗവ പ്രീമെട്രീക്ക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം** : പട്ടികജാതി വികസന വകുപ്പിന് കീഴിലേക്കുളള പഴയങാടി ഗവ പ്രീമെട്രീക്ക് ഹോസ്റ്റലിലെക്ക് (ആൺ)2024 -25 അദ്ധ്യന വർഷത്തിലെക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുളള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം .

## Article Content

**തിരുവനന്തപുരം** : പട്ടികജാതി വികസന വകുപ്പിന് കീഴിലേക്കുളള പഴയങാടി ഗവ പ്രീമെട്രീക്ക് ഹോസ്റ്റലിലെക്ക് (ആൺ)2024 -25 അദ്ധ്യന വർഷത്തിലെക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുളള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം .

പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗ്ഗക്കാരെയും പരിഗണിക്കും . സൗജന്യ താമസം, ഭക്ഷണം ,ട്യുഷൻ ,രാത്രികാല പഠന മേൽ നോട്ടത്തിലെക്ക് റെസിസ്റ്റന്റ് ടൂട്ടർമാരുടെ സേവനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രതിമാസ പോക്കറ്റ് മണി,മറ്റ് അലവൻസുകൾ,യൂണിഫോം ,നൈറ്റ് ഡ്രസ്സ് ,എന്നിവയും ലഭ്യമാകും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ 25 ആണ് .അപേക്ഷയോടപ്പം ജാതി സർട്ടിഫിക്കറ്റ് ,അവസാനം പഠിച്ച സ്കൂളിലെ പ്രധാനാധ്യാപകൻ്റെ സാക്ഷ്യപത്രവും ഹാജരാക്കണം .അപേക്ഷ കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്. ബന്ധപെടേണ്ട നമ്പർ 9744980226,8281415123. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203888/applynow)