---
title: "രാജ്യത്ത് ഇന്നലെ 1,94,720 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു"
english_title: "Cocid 19 update india jan 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20395/cocid-19-update-india-jan-12"
published_at: "2022-01-12T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de6cae8b0f0_images - 2022-01-12T112233.461.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 1,94,720 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

## Article Content

ന്യൂഡല്‍ഹി: മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനം.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4868 ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20395/cocid-19-update-india-jan-12)