---
title: "ഓർമ്മകൾ പുതുക്കി പഴയകൂട്ടുകാർ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203968/kelakam"
published_at: "2024-05-08T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b3cf79ada5_IMG-20240508-WA0041.jpg"
keywords: []
---

# ഓർമ്മകൾ പുതുക്കി പഴയകൂട്ടുകാർ

> **Lead Summary:**  **കേളകം** :-കേളകം സെന്റ് തോമസ് ഹയർ സെക്കന്ററിസ്കൂൾ 1986-87ബാച്ച് പൂർവ്വവിദ്യാർത്ഥി, അധ്യാപക സംഗമം സ്കൂളിൽ വെച്ച് നടന്നു. ഒത്തുകൂടാം ഇത്തിരി നേരം എന്നപേരിൽ നീണ്ട37 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്ന് സൗഹൃദം പങ്കിട്ടു. ചടങ്ങിന്റെ ഭാഗമായി പൂർവ്വാധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും നടത്തി. അഡ്വ. സണ്ണിജോസഫ് എം. എൽ. എ. കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം** :-കേളകം സെന്റ് തോമസ് ഹയർ സെക്കന്ററിസ്കൂൾ 1986-87ബാച്ച് പൂർവ്വവിദ്യാർത്ഥി, അധ്യാപക സംഗമം സ്കൂളിൽ വെച്ച് നടന്നു. ഒത്തുകൂടാം ഇത്തിരി നേരം എന്നപേരിൽ നീണ്ട37 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്ന് സൗഹൃദം പങ്കിട്ടു. ചടങ്ങിന്റെ ഭാഗമായി പൂർവ്വാധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും നടത്തി. അഡ്വ. സണ്ണിജോസഫ് എം. എൽ. എ. കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ബാച്ചിന്റെ പ്രസിഡന്റ്‌ ജോമോൻ. പി. സി. അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. ടി. അനീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിതരാജു, പ്രിൻസിപ്പാൾ വർഗീസ് എൻ. ഐ, ഫാദർ :എൽദോജോൺ, സെക്രട്ടറി സജീവൻ ഇ. ജെ., റെജി പി. മാത്യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203968/kelakam)