---
title: "മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി; 18 വരെ അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204085/applynow"
published_at: "2024-05-09T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c35ce1588e_images.png"
keywords: []
---

# മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി; 18 വരെ അപേക്ഷിക്കാം

> **Lead Summary:**  2024-25 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം. മെയ് 18നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നേടാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി അംഗത്വമുള്ളതും നാളിതുവരെ പ്രാഥമിക മത്സ്യത്തൊഴിലാളി സംഘത്തില്‍ അംഗത്തമില്ലാത്ത മത്സ്യതൊഴിലാളികള്‍ക്കും, മത്സ്യവിതരണ-അനുബന്ധ തൊഴിലാളികള്‍ക്കും മത്സ്യഫെഡ് അഫിലിയേഷന്‍ ഉള്ള പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമെടുത്ത് ഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കളാകാവുന്നതാണ്. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗ വൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.

## Article Content

 2024-25 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം. മെയ് 18നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നേടാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി അംഗത്വമുള്ളതും നാളിതുവരെ പ്രാഥമിക മത്സ്യത്തൊഴിലാളി സംഘത്തില്‍ അംഗത്തമില്ലാത്ത മത്സ്യതൊഴിലാളികള്‍ക്കും, മത്സ്യവിതരണ-അനുബന്ധ തൊഴിലാളികള്‍ക്കും മത്സ്യഫെഡ് അഫിലിയേഷന്‍ ഉള്ള പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമെടുത്ത് ഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കളാകാവുന്നതാണ്. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗ വൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9526041270, 9526041123. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204085/applynow)