---
title: "പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204107/applynow"
published_at: "2024-05-09T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c4eded7e21_images.png"
keywords: []
---

# പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

> **Lead Summary:**  **പാനൂര്‍**: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.

## Article Content

 **പാനൂര്‍**: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മറ്റു ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഭക്ഷണം, ട്യൂഷന്‍, രാത്രികാല പഠന മേല്‍നോട്ടത്തിന് റസിഡന്റ് ട്യൂട്ടരുടെ സേവനം എന്നിവ ലഭിക്കും. കൂടാതെ പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവന്‍സ്, യൂണിഫോം, നൈറ്റ് ഡ്രസുകള്‍, മുറികള്‍ എന്നിവ ലഭ്യമാക്കും. അപേക്ഷ മെയ് 30നകം സമര്‍പ്പിക്കണം.

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും മറ്റു ജാതിയില്‍പ്പെട്ടവര്‍ വരുമാന സര്‍ട്ടിഫിക്കറ്റും അവസാനം പഠിച്ച സ്‌കൂള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. ഫോണ്‍: 9605996032, 9495900255.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204107/applynow)