---
title: "ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു"
english_title: "Elapedika Wild boar destroys crops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20417/elapedika-wild-boar-destroys-crops"
published_at: "2022-01-12T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de8347454b7_IMG-20220112-WA0269-01.jpeg"
keywords: []
---

# ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു

> **Lead Summary:** ഏലപ്പീടിക: ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്. ഞൊണ്ടിക്കൽ തോമസിന്റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160-ഓളം വാഴ, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കാട്ടുപന്നികൾ മാത്രം നശിപ്പിച്ചത്.

## Article Content

ഏലപ്പീടിക: ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്. ഞൊണ്ടിക്കൽ തോമസിന്റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160-ഓളം വാഴ, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കാട്ടുപന്നികൾ മാത്രം നശിപ്പിച്ചത്.

നേരത്തേമുതൽ പ്രദേശത്ത് കുരങ്ങുശല്യം വ്യാപകമായിരുന്നു. തോമസും മകനും ചേർന്ന് കൃഷിചെയ്ത 1000-ത്തോളം നേന്ത്രവാഴകൾ കുരങ്ങുകൾ നശിപ്പിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷകൾ പലതും നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. വിള ഇൻഷുറൻസ് തുകയും ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20417/elapedika-wild-boar-destroys-crops)