വടകര: വ്യാജ സന്ദേശം നിർമ്മിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വടകര എസ്.പി ഓഫീസിലേക്ക് യുഡിവൈഎഫ് പ്രവർത്തകർ മാർച്ച് നടത്തി. കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് യുഡിവൈഎഫ് പ്രവർത്തകർ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് കാലത്താണ് വാട്ട്സ് ആപ്പ് സന്ദേശം വിവാദമായത്. യുവജന പ്രവർത്തകൻ്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിച്ചതിൻ്റെ പേരിൽഎൽഡിഎഫും യുഡിഎഫും പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാതായതോടെയാണ് യു.ഡി വൈ എഫ് പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രവർത്തകർ റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് എം.കെ. മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു.
Fake Message: UDYF Activists March To Vadakara SP Office