---
title: "പടക്കനിർമാണ ശാലയിൽ സ്ഫോടനം: എട്ട് മരണം "
english_title: "sivakashi explosion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204225/sivakashi-explosion"
published_at: "2024-05-09T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cbc9f6a0be_malayorashabdam.jpg"
keywords: []
---

# പടക്കനിർമാണ ശാലയിൽ സ്ഫോടനം: എട്ട് മരണം 

> **Lead Summary:** ചെന്നൈ: ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടു പേർ മരിച്ചു. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.

## Article Content

ചെന്നൈ: ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടു പേർ മരിച്ചു. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.

ശക്തമായ പൊട്ടിത്തെറിയിൽ കെട്ടിടത്തിലെ ഏഴു മുറികൾ പൂർണമായും തകർന്നു. മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായി സംശയമുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204225/sivakashi-explosion)