---
title: "കൂട്ടുപുഴയിലെ ലഹരി കടത്ത് കേസിലെ പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി"
english_title: "koottupuzha Drug Smuggling Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204265/koottupuzha-drug-smuggling-case"
published_at: "2024-05-09T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cf23f59c5d_malayorashabdam.jpg"
keywords: []
---

# കൂട്ടുപുഴയിലെ ലഹരി കടത്ത് കേസിലെ പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി

> **Lead Summary:**  ഇരിട്ടി: ലഹരി കടത്ത് കേസിലെ മറ്റൊരു പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി. കഴിഞ്ഞ മാസം കൂട്ടുപുഴയിൽ നിന്ന് ഇരിട്ടി പൊലിസും കണ്ണൂർ റൂറൽ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് യുവാക്കളിൽ നിന്ന് എം ഡി എം എ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കു മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയായ കണ്ണൂർ ചെറുകുന്ന് സ്വദേശി സനോജ് നെയാണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബംഗലുരുവിൽ നിന്നും സാഹസികമായി പിടികൂടിയത്.

## Article Content

 ഇരിട്ടി: ലഹരി കടത്ത് കേസിലെ മറ്റൊരു പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി. കഴിഞ്ഞ മാസം കൂട്ടുപുഴയിൽ നിന്ന് ഇരിട്ടി പൊലിസും കണ്ണൂർ റൂറൽ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് യുവാക്കളിൽ നിന്ന് എം ഡി എം എ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കു മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയായ കണ്ണൂർ ചെറുകുന്ന് സ്വദേശി സനോജ് നെയാണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബംഗലുരുവിൽ നിന്നും സാഹസികമായി പിടികൂടിയത്.

കുട്ടുപുഴയിൽ പിടിയിലായ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ ലഭിച്ചിരുന്നു . കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെ ക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204265/koottupuzha-drug-smuggling-case)