---
title: "ലീഡർഷിപ്പ് കോഴ്‌സിന്റെ പോസ്റ്റർ പ്രകാശനം നടത്തി"
english_title: "The poster of the leadership course was released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20432/the-poster-of-the-leadership-course-was-released"
published_at: "2022-01-12T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de9395bb633_Picsart_22-01-12_14-08-36-621.jpg"
keywords: []
---

# ലീഡർഷിപ്പ് കോഴ്‌സിന്റെ പോസ്റ്റർ പ്രകാശനം നടത്തി

> **Lead Summary:** ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഇഗറ്റിസ് ലീഡർഷിപ് കോഴ്‌സിന്റെ പോസ്റ്റർ പ്രകാശനം പെരിയത്തിൽ ലീഗ് ഓഫീസിൽവെച്ച് പേരാവൂർ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് തറാൽ ജാഫർ നിർവ്വഹിച്ചു.

## Article Content

ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഇഗറ്റിസ് ലീഡർഷിപ് കോഴ്‌സിന്റെ പോസ്റ്റർ പ്രകാശനം പെരിയത്തിൽ ലീഗ് ഓഫീസിൽവെച്ച് പേരാവൂർ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് തറാൽ ജാഫർ നിർവ്വഹിച്ചു.

മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാട് ന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം ട്രഷറർ എംകെ ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി രണ്ട് മാസം നീണ്ടു നിലക്കുന്ന സർട്ടിഫൈഡ് കോഴ്സിന് പ്രഗത്ഭരായ അദ്യാപകരുടെ സേവനത്തോടെയാണ് നടപ്പിലാക്കുന്നത്. നേതൃകോഴ്സിൽ ശാഖ ഭാരവാഹികൾക്കാണ് അവസരമുണ്ടാവുക.

മുനിസിപ്പൽ ജന. സെക്രട്ടറി സി.എം ഷാക്കിർ ട്രഷറർ മഹറൂഫ് മുണ്ടേരി, എം എസ് എഫ് മണ്ഡലം ജന. സെക്രട്ടറി ഇ.കെ ഷഫാഫ്‌, മുസ്തഫ വളോര, പിപി ശംസുദ്ധീൻ, യൂസുഫ് ഇരിട്ടി, ഹാരിസ് പെരിയത്തിൽ, ഷാഫി വെളിയമ്പ്ര, സജീർ ചാവശ്ശേരി, നിയാസ് വളോര, പി മുനീർ, ടി.ഷംസീർ നരയൻപാറ, പി.ജാബിർ, പി കെ റാസിഖ്, മുനീർ അറഫ, എംഎം ഉവൈസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20432/the-poster-of-the-leadership-course-was-released)