---
title: "മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204334/kelakam"
published_at: "2024-05-10T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663da4727b31d_Screenshot_20240510-100210_WhatsAppBusiness.jpg"
keywords: []
---

# മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.

> **Lead Summary:**  **കേളകം**: മഴക്കാലം അടുത്തു വരുന്ന സാഹചര്യത്തിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം കേളകം വ്യാപാരഭവൻ ഹാളിൽ ചേർന്നു. സ്കൂളുകളുടെയും ആശുപത്രികളുടെയും ശുചീകരണം ഏപ്രിൽ 15 നും, കേളകം മഞ്ഞളാംപുറം ടൗണുകൾ 16 നും, അടക്കാത്തോട് ടൗണ് ഏപ്രിൽ 18നും എനിങ്ങനെ. ഏപ്രിൽ 20ന് ഉള്ളിൽ തോടുകളും പുഴകളും ഉൾപ്പെടെ ശുചീകരിക്കാൻ യോഗം തീരുമാനിച്ചു.

## Article Content

 **കേളകം**: മഴക്കാലം അടുത്തു വരുന്ന സാഹചര്യത്തിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം കേളകം വ്യാപാരഭവൻ ഹാളിൽ ചേർന്നു. സ്കൂളുകളുടെയും ആശുപത്രികളുടെയും ശുചീകരണം ഏപ്രിൽ 15 നും, കേളകം മഞ്ഞളാംപുറം ടൗണുകൾ 16 നും, അടക്കാത്തോട് ടൗണ് ഏപ്രിൽ 18നും എനിങ്ങനെ. ഏപ്രിൽ 20ന് ഉള്ളിൽ തോടുകളും പുഴകളും ഉൾപ്പെടെ ശുചീകരിക്കാൻ യോഗം തീരുമാനിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. ടി അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മാത്തുക്കുട്ടി, പഞ്ചായത്തംഗം ബിജു ചാക്കോ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204334/kelakam)