---
title: "ദേശീയപാതയിൽ വഴിയോരത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ "
english_title: "Dumping garbage along the way"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20439/Dumping-garbage-along-the-way"
published_at: "2022-01-12T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dea29a8a00d_PicsArt_01-12-03.09.36.jpg"
keywords: []
---

# ദേശീയപാതയിൽ വഴിയോരത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ 

> **Lead Summary:** കണ്ണൂർ ചാല ദേശീയപാതയ്ക്കു സമീപമായി വഴിയോരത്ത് ടാങ്കർ ലോറിയിൽ മാലിന്യം തള്ളുന്നതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തടഞ്ഞത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയിൽ തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴാണ് പി. പി ദിവ്യയും സംഘവും സംശയാസ്പദമായി വഴിയോരത്ത് മാലിന്യ ലോറി കണ്ടത്.

## Article Content

കണ്ണൂർ ചാല ദേശീയപാതയ്ക്കു സമീപമായി വഴിയോരത്ത് ടാങ്കർ ലോറിയിൽ മാലിന്യം തള്ളുന്നതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തടഞ്ഞത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയിൽ തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴാണ് പി. പി ദിവ്യയും സംഘവും സംശയാസ്പദമായി വഴിയോരത്ത് മാലിന്യ ലോറി കണ്ടത്.

സംശയം തോന്നി പി പി ദിവ്യ വണ്ടിയിൽ നിന്നിറങ്ങി ലോറിക്കരികിലെത്തുമ്പോഴേക്കും ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. KL18 G 3863 എന്ന നമ്പർ ടാങ്കർ ലോറിയാണ് മാലിന്യ തള്ളാൻ എത്തിയത്. തുടർന്ന് കണ്ട്രോൾ റൂമിൽ വിവരം അറിയിച്ച് കണ്ണൂർ സി ഐ ക്ക് കൈമാറുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിർ പി പി, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20439/Dumping-garbage-along-the-way)