---
title: "ഒബിസി മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി മനുഷ്യശൃംഖല സംഘടിപ്പിച്ചു"
english_title: "Obc morcha kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20443/obc-morcha-kannur"
published_at: "2022-01-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dea7d053169_Screenshot_2022-01-12-15-22-14-81_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഒബിസി മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി മനുഷ്യശൃംഖല സംഘടിപ്പിച്ചു

> **Lead Summary:** ഒബിസി മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത ജയമോഹൻ ഉദ്ഘാടനം ചെയ്തു. 

## Article Content

ഒബിസി മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത ജയമോഹൻ ഉദ്ഘാടനം ചെയ്തു. 

പ്രധാനമന്ത്രിക്ക്‌ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് മനുഷ്യശൃംഗല സംഘടിപ്പിച്ചത്.

ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ ശിവശങ്കർ അധ്യക്ഷത വഹിച്ചു.സുഭാഷ്, ടി പി ശശി, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20443/obc-morcha-kannur)