---
title: "കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204449/kottiyoor"
published_at: "2024-05-10T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e0d3226137_Screenshot_20240510-173211_WhatsAppBusiness.jpg"
keywords: []
---

# കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ** : പാൽച്ചുരം പുതിയങ്ങാടിയിൽ പള്ളിക്കൽ ബിനീഷിന്റെ കുലച്ച നേന്ത്രവാഴകൾ ഉൾപ്പെടെ നിരവധി കൃഷിയാണ് കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം നശിപ്പിച്ചത്. കർഷകന്റെ 200 ൽ അധികം വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞമാസം ശക്തമായ കാറ്റിലും ബിനീഷിന്റെ നൂറിലധികം വാഴകൾ നശിച്ചിരുന്നു.

## Article Content

**കൊട്ടിയൂർ** : പാൽച്ചുരം പുതിയങ്ങാടിയിൽ പള്ളിക്കൽ ബിനീഷിന്റെ കുലച്ച നേന്ത്രവാഴകൾ ഉൾപ്പെടെ നിരവധി കൃഷിയാണ് കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം നശിപ്പിച്ചത്. കർഷകന്റെ 200 ൽ അധികം വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞമാസം ശക്തമായ കാറ്റിലും ബിനീഷിന്റെ നൂറിലധികം വാഴകൾ നശിച്ചിരുന്നു.

കനത്ത വേനലിലും വാഴകൃഷി നഷ്ടത്തിലാണ്. മലയോരമേഖലയിലെ കർഷകർക്ക് വലിയ ദുരിതമാണ് വന്യജീവിയും കാലാവസ്ഥയും വിതയ്ക്കുന്നത്. മലയോര മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം പോലും ലഭ്യമാകുന്നില്ല എന്നാണ് കർഷകരുടെ ആരോപണം. പാട്ടത്തിന് എടുത്ത സ്ഥലത്ത് ലോണെടുത്താണ് കർഷകർ കൃഷി ചെയ്യുന്നത്. കാട്ടാനകളെ തുരത്താൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന് വനപാലകർ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204449/kottiyoor)