---
title: "'വായനയ്ക്ക് അവധിയില്ല...' പുസ്തക വണ്ടിയുമായി വേക്കളം യു പി സ്കൂൾ"
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204453/vekkalam"
published_at: "2024-05-10T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e1202ec8b9_IMG-20240510-WA0055.jpg"
keywords: []
---

# 'വായനയ്ക്ക് അവധിയില്ല...' പുസ്തക വണ്ടിയുമായി വേക്കളം യു പി സ്കൂൾ

> **Lead Summary:** **വെക്കളം** :സമഗ്ര ശിക്ഷ കേരള ജില്ലയിലെ വായനശാലകളിൽ ബഡ്ഡിങ്ങ് റൈറ്റേഴ്സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേക്കളം എയ്ഡഡ് യു.പി.സ്ക്കൂളിൽ നിന്നും 'പുസ്തക വണ്ടി' പ്രദേശത്തിലെ വിവിധ വായനശാലകൾ സന്ദർശിച്ചു.

## Article Content

**വെക്കളം** :സമഗ്ര ശിക്ഷ കേരള ജില്ലയിലെ വായനശാലകളിൽ ബഡ്ഡിങ്ങ് റൈറ്റേഴ്സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേക്കളം എയ്ഡഡ് യു.പി.സ്ക്കൂളിൽ നിന്നും 'പുസ്തക വണ്ടി' പ്രദേശത്തിലെ വിവിധ വായനശാലകൾ സന്ദർശിച്ചു.

വായനയ്ക്ക് അവധിയില്ല ... എന്ന മുദ്രാവാക്യത്തോടെ കുട്ടികളിലെ സർഗ്ഗാത്മകതയും വായന ശേഷിയും വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം ഈരായിക്കൊല്ലി ജ്ഞാനോദയം ഗ്രന്ഥശാല, അത്തൂർ സാംസ്കാരിക നിലയം, മൊടോങ്ങോട് ഗ്രാമശ്രീ ഗ്രസ്ഥാലയം, ചെക്കേരി സാംസ്ക്കാരിക നിലയം, ഏലപ്പീടിക അനുഗ്രഹ ഗ്രന്ഥാലയം, പൂളക്കുറ്റി നവബോധി ഗ്രന്ഥാലയം, നെടുംപുറംചാൽ നവജ്യോതി ഗ്രന്ഥാലയം, മാച്ചോല എന്നിവടങ്ങളിൽ കുട്ടികൾ വായനശാല അംഗത്വം എടുക്കുകയും, സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുകയുണ്ടായി. ചടങ്ങിൽഹെഡ് മാസ്റ്റർ കെ.പി.രാജീവൻ, പിടിഎ പ്രസിഡണ്ട് ബഷീർ. കെ.എ., മദർ പി.ടി.എ.പ്രസിഡന്റ് രമിഷസജീവൻ, അധ്യാപകരായ ഇന്ദു.പി, അനുശ്രീ, കാന്തി മതി. പി.വി., പി.ടി.എ. അംഗം ഷൈനി വിനോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204453/vekkalam)