---
title: "അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ സുചീകരണ ആലോചന യോഗം ചേർന്നു"
english_title: "ayyankunnu panchayath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204457/ayyankunnu-panchayath"
published_at: "2024-05-10T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e20f0a84c9_WhatsApp_Image_2024-05-10_at_18.44.54.jpeg"
keywords: []
---

# അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ സുചീകരണ ആലോചന യോഗം ചേർന്നു

> **Lead Summary:** അങ്ങാടികടവ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായ തദ്ദേശസ്ഥാപനതല അലോചന യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ്, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി, വാർഡ് മെമ്പർമാർ, അസിസ്റ്റന്റ് സെക്രട്ടറി പി.വി. അഷ്റഫ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. രാജേഷ്, ജെയ്സൺ, വില്ലേജ് ഓഫിസർ, ഹരിത കർമ്മ സേന, വ്യാപാര വ്യവസായ പ്രതിനിധികൾ, ആർ പി സജിത സെക്രട്ടറി കെ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു . മെയ് 10 മുതൽ 16 വരെ വാർഡ് തല ആലോചന യോഗങ്ങൾ ചേർന്ന് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, മെയ് 17 ന് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.

## Article Content

അങ്ങാടികടവ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായ തദ്ദേശസ്ഥാപനതല അലോചന യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ്, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി, വാർഡ് മെമ്പർമാർ, അസിസ്റ്റന്റ് സെക്രട്ടറി പി.വി. അഷ്റഫ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. രാജേഷ്, ജെയ്സൺ, വില്ലേജ് ഓഫിസർ, ഹരിത കർമ്മ സേന, വ്യാപാര വ്യവസായ പ്രതിനിധികൾ, ആർ പി സജിത സെക്രട്ടറി കെ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു . മെയ് 10 മുതൽ 16 വരെ വാർഡ് തല ആലോചന യോഗങ്ങൾ ചേർന്ന് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, മെയ് 17 ന് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204457/ayyankunnu-panchayath)