---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യുവജന ദിനാചരണം നടത്തി"
english_title: "Youth Day was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20447/youth-day-was-celebrated"
published_at: "2022-01-12T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dea91b1eb59_Screenshot_2022-01-12-15-38-43-34_7352322957d4404136654ef4adb64504.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യുവജന ദിനാചരണം നടത്തി

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷൻ, ചോല, സതേൺ റെയിൽവേ, യുവജനക്ഷേമ ബോർഡ്, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഐആർഡി ഏജൻസികളുമായി സഹകരിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ യുവജന ദിനാചരണം നടത്തി.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷൻ, ചോല, സതേൺ റെയിൽവേ, യുവജനക്ഷേമ ബോർഡ്, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഐആർഡി ഏജൻസികളുമായി സഹകരിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ യുവജന ദിനാചരണം നടത്തി.

മേയർ അഡ്വ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെമിനാറും ബോധവൽക്കരണ ക്ലാസ്സും, സൗജന്യ രക്ത പരിശോധനയും നടന്നു. 

ജില്ലാ ടി ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ അശ്വിൻ ജി മുഖ്യാതിഥിയായി, എൻ സുകന്യ, പിഎം സാജിദ്, ഡോക്ടർ പി വത്സല, അഡ്വക്കേറ്റ് ചിത്തിര ശശിധരൻ, എസ് സജിത്ത് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20447/youth-day-was-celebrated)