---
title: "പ്രി മരിറ്റൽ കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു"
english_title: "Counseling session was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20451/Counseling-session-was-organized"
published_at: "2022-01-12T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deabb9487d6_PicsArt_01-12-03.51.17.jpg"
keywords: []
---

# പ്രി മരിറ്റൽ കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു

> **Lead Summary:** വനിത ശിശു വികസന വകുപ്പ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ് വീഡിയോ ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ ഒപ്പം പുനർവിവാഹപദ്ധതിയിലൂടെ വിവാഹിതരാകാൻ താല്പര്യം അറിയിച്ചവർക്ക് പ്രി മരിറ്റൽ കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു.

## Article Content

വനിത ശിശു വികസന വകുപ്പ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ് വീഡിയോ ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ ഒപ്പം പുനർവിവാഹപദ്ധതിയിലൂടെ വിവാഹിതരാകാൻ താല്പര്യം അറിയിച്ചവർക്ക് പ്രി മരിറ്റൽ കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു.

കണ്ണൂർ കെ ടി ഡി സി ലാൻഡ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉത്ഘാടനം ചെയ്തു. ജീവിതത്തിൽ അടച്ച ഘട്ടത്തിലേക്ക് പോകുന്നവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ വേണ്ടിയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.പുനർ വിവാഹ പദ്ധതിയിലൂടെ സമൂഹത്തിൽ പുതിയൊരു മാറ്റം ഉണ്ടാകും.

ഒറ്റപെട്ട ജീവിതത്തിൽ നിന്നുള്ള മോചനം കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. കേരളത്തിൽ ആദ്യമായി കണ്ണൂർ ജില്ലയിലാണ് ഒപ്പം പുനർവിവാഹ പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന ലോഗോ പ്രകാശനവും നടന്നു. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുജല പി, ജില്ല ഇൻഫർമേഷൻ ഓഫീസർ പദ്മനാഭൻ, തളിപ്പറമ്പ് ആർ ഡി ഓ മെഴ്‌സി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20451/Counseling-session-was-organized)