---
title: "ഡപ്യൂട്ടി റെയ്ഞ്ചറുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം : രക്ഷപെട്ടത് തലനാരിഴക്ക്"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204570/aralam"
published_at: "2024-05-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f034401157_Screenshot_20240511-110119_WhatsAppBusiness.jpg"
keywords: []
---

# ഡപ്യൂട്ടി റെയ്ഞ്ചറുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം : രക്ഷപെട്ടത് തലനാരിഴക്ക്

> **Lead Summary:**  **ഇരിട്ടി** : ഡപ്യൂട്ടി റെയ്ഞ്ചറുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം . ആറളം ഫാം ആറാം ബ്ലോക്കിൽ വച്ചായിരുന്നു ഡപ്യൂട്ടി റെയ്ഞ്ചർ കെ. ജിജിലും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ കാട്ടാനയും കുട്ടിയും പാഞ്ഞടുത്തത് .

## Article Content

 **ഇരിട്ടി** : ഡപ്യൂട്ടി റെയ്ഞ്ചറുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം . ആറളം ഫാം ആറാം ബ്ലോക്കിൽ വച്ചായിരുന്നു ഡപ്യൂട്ടി റെയ്ഞ്ചർ കെ. ജിജിലും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ കാട്ടാനയും കുട്ടിയും പാഞ്ഞടുത്തത് .

വെള്ളിയാഴ്ച ആയിരുന്നു സംഭവം . ഫാമിൽ നിന്നും ആനകളെ തുരത്തുന്ന ജോലിക്കിടയിലാണ് ആനയുടെ ആക്രമണം . ആനയും കുട്ടിയും ജീപ്പിന് നേരെ പാഞ്ഞ് അടുത്തെങ്കിലും ജീപ്പ് പുറകോട്ട് എടുത്ത് ശബ്ധം ഉണ്ടാക്കി ആനയെ തുരത്തുകയായിരുന്നു . തലനാരിഴക്കാണ് സംഘം ആനയുടെ മുന്നിൽ നിന്നും രക്ഷപെട്ടത് .

കുട്ടി കൂടെയുള്ളതുകൊണ്ടാണ് ആന കൂടുതൽ അക്രമാസക്തമാകുന്നത് .  പുനരധിവാസ മേഖലയിൽ നിന്നും ആനയെ തുരത്തുന്നത് ഇന്നും തുടരുന്നു . ബ്ലോക്ക് 13 ലെ ഓടക്കാട് മേഖലകളിലാണ് രാവിലെ തിരച്ചിൽ ആരംഭിച്ചിരിക്കുന്നത് . ഇന്നലെ രാത്രി ബ്ലോക്ക് 10 ലും 13 ലും വിവിധ സ്ഥലങ്ങളിൽ ആന ഇറങ്ങിയിരുന്നു . ആർ ആർ ടി സംഘം എത്തി ബ്ലോക്ക് 10 ലെ കേളപ്പന്റെ വീടിന് സമീപത്തുനിന്നും 13 ൽ മാധവിയുടെ വീടിന് സമീപത്തുനിന്നും കോട്ടപ്പാറ വാസുവിന്റെ വീടിന് സമീപത്തുനിന്നും രാത്രി ആനയെ തുരത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204570/aralam)