---
title: "#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത് "
english_title: "Padiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204643/padiyoor"
published_at: "2024-05-11T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f4140ba3a0_IMG-20240511-WA0076.jpg"
keywords: []
---

# #padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത് 

> **Lead Summary:** **പടിയൂർ**: മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ മെയ് 11 മുതൽ 31 വരെ എല്ലാ വാർഡുകളിലും നടക്കും. പഞ്ചായത്ത് തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9 മണിക്ക് പുത്തൻപറമ്പിൽ പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പടിയൂർ**: മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ മെയ് 11 മുതൽ 31 വരെ എല്ലാ വാർഡുകളിലും നടക്കും. പഞ്ചായത്ത് തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9 മണിക്ക് പുത്തൻപറമ്പിൽ പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

നവകേരളം കർമപദ്ധതി ബ്ലോക്ക്‌ കോർഡിനേറ്റർ സുകുമാരൻ,ജെ എച്ച് ഐ സഞ്ജീവൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ സിഡിഎസ് മെമ്പർ മിനി പി സ്വാഗതം പറഞ്ഞു.  ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204643/padiyoor)