---
title: "#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി "
english_title: "Paayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204654/paayam"
published_at: "2024-05-11T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f479e04eae_IMG-20240511-WA0079.jpg"
keywords: []
---

# #paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി 

> **Lead Summary:** **ഇരിട്ടി**: മഴക്കാലത്തിനു മുന്നോടിയായി ടൗണുകളിലും മറ്റു പൊതു ഇടങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ശനിയാഴ്ച പായം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തികൾ നടത്തി. ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ഇരിട്ടി പാലത്തിന് സമീപത്തുവച്ച് പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി നിർവഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: മഴക്കാലത്തിനു മുന്നോടിയായി ടൗണുകളിലും മറ്റു പൊതു ഇടങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ശനിയാഴ്ച പായം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തികൾ നടത്തി. ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ഇരിട്ടി പാലത്തിന് സമീപത്തുവച്ച് പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി നിർവഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള, പി എന്‍ ജസി തുടങ്ങിയവരും മുഴുവൻ മെമ്പർമാരും വിവിധ ഇടങ്ങളിലായി ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ വിനോജ് കുറ്റിയാനി, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഹരിത സേന അംഗങ്ങൾ, വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ ഉൾപ്പെടെ ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204654/paayam)