---
title: "ഹജ്ജ് പഠനക്ലാസ്സും  യാത്രയയപ്പും നൽകി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204677/iritty"
published_at: "2024-05-11T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f6a64920da_IMG-20240511-WA0029.jpg"
keywords: []
---

# ഹജ്ജ് പഠനക്ലാസ്സും  യാത്രയയപ്പും നൽകി

> **Lead Summary:**  **ഇരിട്ടി**: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും നൽകി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. തറാൽ ഈസ അധ്യക്ഷനായി.

## Article Content

 **ഇരിട്ടി**: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും നൽകി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. തറാൽ ഈസ അധ്യക്ഷനായി.

ഷക്കീർ ഹൈതമി കീച്ചേരി ക്ലാസ്സെടുത്തു. എൻ.കെ. ഷറഫുദ്ദിൻ സ്വാഗതവും കെ പി ജാസര്‍ നന്ദിയും പറഞ്ഞു. ഖുബൈബ് ഹുദവി പ്രാർത്ഥന നടത്തി. എ.ഐ. കെ എം സി സി ദേശീയ സെക്രട്ടറി എം കെ. നൗഷാദ്, മുസ്ലിംലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം.എം. മജീദ്, സമീർ പുന്നാട്, വി പി. അബ്ദുൾറഷീദ്, എം.കെ.ഹാരിസ്, തറാൽ ഹംസ, അഹമ്മദ് കുഞ്ഞി ഹാജി, വികെ മുസ്ത്ഥ ഹാജി, മുഹമ്മദലി കണിയറക്കൽ, ഫിറോസ് മുരിക്കഞ്ചേരി, മുസ്ഥഫ ചോലയിൽ, പി പി സിറാജ് , എൻ.കെ. സക്കരിയ, മായൻ ഹാജി, അഷ്റഫ് തിട്ടയിൽ, അബ്ദുൾ ഖാദർ പാനേരി, കെ.ടി. സിയാദ്, ഇ.കെ. മൊയ്തുട്ടി, അബ്ദുൾ റഹ്മാൻ ചാല , മഹ്റൂഫ് മുണ്ടേരി , മുനീർ മാസ്റ്റർ പള്ളക്കൽ , റസ്മീർ തിട്ടയിൽ , പി വി അൻവർ സംസാരിച്ചു. വിവിധ മേഖലകളിൽ ജന സേവനം നടത്തിയ വ്യക്തികൾക്ക് ഉപഹാര സമർപ്പണം നടത്തി. നിർധരരായ രോഗികൾക്കുള്ള ഇരിട്ടി ജിസിസി കെ എം സി സി യുടെ ധനസഹായവും വിതരണം ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204677/iritty)