---
title: "മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ പോസ്റ്റർ വിജയ്സേതുപതി റിലീസ് ചെയ്തു."
english_title: "Vijay Sethupathi has released the poster of the Malayalam director raju chandra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204790/vijay-sethupathi-has-released-the-poster-of-the-malayalam-director-raju-chandra"
published_at: "2024-05-12T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66406abf6d03b_WhatsApp_Image_2024-05-07_at_20.57.12.jpeg"
keywords: []
---

# മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ പോസ്റ്റർ വിജയ്സേതുപതി റിലീസ് ചെയ്തു.

> **Lead Summary:**  ചെന്നൈ: മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ പോസ്റ്റർ സൂപ്പർതാരം വിജയ്സേതുപതി റിലീസ് ചെയ്തു. രാജു ചന്ദ്രയുടെ 'പിറന്ത നാൾ വാഴ്ത്തുക്കൾ' എന്ന തമിഴ് സിനിമയുടെ പോസ്റ്ററാണ് വിജയ്സേതുപതി റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന സിനിമയുടെ പോസ്റ്റർ നായകനായ അപ്പുക്കുട്ടിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയതും സിനിമയുടെ പേരും പോസ്റ്ററിലെ ചിത്രത്തിന്റെ കൗതുകവും തമിഴ് സിനിമ ലോകത്തു ഇതിനോടകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്.

## Article Content

 ചെന്നൈ: മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ പോസ്റ്റർ സൂപ്പർതാരം വിജയ്സേതുപതി റിലീസ് ചെയ്തു. രാജു ചന്ദ്രയുടെ 'പിറന്ത നാൾ വാഴ്ത്തുക്കൾ' എന്ന തമിഴ് സിനിമയുടെ പോസ്റ്ററാണ് വിജയ്സേതുപതി റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന സിനിമയുടെ പോസ്റ്റർ നായകനായ അപ്പുക്കുട്ടിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയതും സിനിമയുടെ പേരും പോസ്റ്ററിലെ ചിത്രത്തിന്റെ കൗതുകവും തമിഴ് സിനിമ ലോകത്തു ഇതിനോടകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ 'ഐ ആം എ ഫാദർ', ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രാജു ചന്ദ്ര. സൂപ്പർ ഹിറ്റ് സിനിമയായ ശിക്കാരി ശംഭു എന്ന സിനിമയുടെ സഹ എഴുത്തുകാരനുമായിരുന്നു രാജു ചന്ദ്ര. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായിക്കൊണ്ടിരിക്കുന്ന 'പിറന്ത നാൾ വാഴ്ത്തുക്കൾ' പ്ലാൻ 3 സ്റുഡിയോസിന്റെ ബാനറിൽ റോജി മാത്യു , രാജു ചന്ദ്രയും ചേർന്നാണ് നിർമ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള പ്ലാൻ 3 സ്റ്റുഡിയോസ് നിർമിക്കുന്ന ആദ്യ തമിഴ് സിനിമ കൂടിയാണിത്. തമിഴ് ഗ്രാമപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിയും സസ്‌പെൻസും നിറഞ്ഞ കുടുംബചിത്രമാണ്. മലയാളി താരം ഐശ്വര്യ അനിൽ ആദ്യമായി തമിഴ് സിനിമയിൽ നായികയാവുന്നു. ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ് ഈചിത്രത്തിൽ. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റു അഭിനേതാക്കൾ സന്തോഷ് തരുൺ, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതൻ, അമിത് മാധവൻ, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലൻ, സുൽഫിയാ മജീദ്, ഈശ്വരി, വീരമ്മാൾ എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204790/vijay-sethupathi-has-released-the-poster-of-the-malayalam-director-raju-chandra)