---
title: "ഹാജിമാർക്ക് യാത്രയയപ്പും വിദ്യാർഥികളെ അനുമോദിക്കലും"
english_title: "Anchampeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204793/anchampeedika"
published_at: "2024-05-12T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66406d447cc13_IMG-20240512-WA0007.jpg"
keywords: []
---

# ഹാജിമാർക്ക് യാത്രയയപ്പും വിദ്യാർഥികളെ അനുമോദിക്കലും

> **Lead Summary:**  **അഞ്ചാംപീടിക**: ഹാജിമാർക്കുള്ള യാത്രയയപ്പും മദ്റസ പൊതു പരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു. മഹല്ല് പ്രസിഡന്റ് കഞ്ഞായി മമ്മുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മഹല്ല് സിക്രട്ടറി കെ. റഫീഖ് സ്വാഗതം പറഞ്ഞു.

## Article Content

 **അഞ്ചാംപീടിക**: ഹാജിമാർക്കുള്ള യാത്രയയപ്പും മദ്റസ പൊതു പരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു. മഹല്ല് പ്രസിഡന്റ് കഞ്ഞായി മമ്മുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മഹല്ല് സിക്രട്ടറി കെ. റഫീഖ് സ്വാഗതം പറഞ്ഞു.

ഖതീബ് നിസാർ ദാരിമി ഉത്ഘാടനം ചെയ്തു. എസ്. അബ്ദുല്ല മാസ്റ്റർ, മുഹമ്മദലി സുഹരി, ഷഫീഖ് സഖാഫി, ഹംസ മുസ്‌ലിയാർ, റസ്സാഖ് മുസ്‌ലിയാർ പൊന്നൻ കുഞ്ഞമ്മദ്, കൊല്ലോറൻ അമ്മദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങിൽ നിസാർ ദാരിമി, മഹല്ല് പ്രസിഡന്റ്‌ മമ്മുട്ടി ഹാജി കഞ്ഞായി, മഹല്ല് വൈസ് പ്രസിഡന്റ് പൊന്നൻ മമ്മൂട്ടി, മുഹമ്മദലി സുഹ് രി , സിക്രട്ടറി കെ. റഫീഖ്, പൊന്നൻ കുഞ്ഞമ്മദ് എന്നിവർ മെമോന്റോ നൽകി ആദരിച്ചു.

അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ഹാജിമാർക്ക് യാത്രയയപ്പും വിദ്യാർഥികളെ അനുമോദിക്കലും ഖത്തീബ് നിസാർ ദാരിമി ഉത്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204793/anchampeedika)